കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃക്യാമ്പില്‍ വിമര്‍ശനം മാത്രം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പ്രമേയം പാസാക്കിയിട്ടില്ല. ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രമേയം അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. ഡിസംബര്‍ 29 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ കരുണാകരന്‍ പറഞ്ഞു.

നേതൃക്യാമ്പില്‍ സര്‍ക്കാരിന്റെ ആഭ്യന്തരനയത്തിന് അംഗീകാരം ലഭിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് നയത്തെ നേരത്തെ തന്നെ നിരാകരിച്ചിട്ടുള്ളതാണ്.

മുഖ്യമന്ത്രിയായതിന് ശേഷം പാരകളും ഒളിയമ്പുകളും മാത്രമാണ് തനിക്ക് നേരിടേണ്ടിവരുന്നതെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആന്റണി തന്നെയും ഭരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X