ശബരിമലയില്‍ 33.32 കോടിയുടെ വരവ്
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജാ കാലത്ത് റെക്കോഡ് വരവ്. ഡിസംബര്‍ 29 വെള്ളിയാഴ്ച സമാപിച്ച മണ്ഡലപൂജാ തീര്‍ഥാടന കാലത്ത് 33.32 കോടി രൂപയുടെ വരുമാനമാണുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഇത് 29.22 കോടിയായിരുന്നു. അരവണപ്പായസത്തിന്റെ വില്പനയില്‍ നിന്ന് മാത്രമുണ്ടായ വരുമാനം 11.49 കോടിയുടേതാണ്. കഴിഞ്ഞ വര്‍ഷം 9.75 കോടിയുടെ വരുമാനമാണ് അരവണ പായസത്തിന്റെ വില്പനയില്‍ നിന്നുണ്ടായത്.
അപ്പം വില്പനയില്‍ നിന്ന് മാത്രം നാല് കോടിയുടെ വരുമാനമുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 3.38 കോടിയായിരുന്നു. ഹുണ്ടി വരവ് 11.97 കോടിയുടേതാണ്.












Click it and Unblock the Notifications