Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാദര്‍ വടക്കന്‍ അന്തരിച്ചു

തൃശൂര്‍: വിമോചനസമരത്തിന്റെ നേതാവും കര്‍ഷകത്തൊഴിലാളി പോരാട്ടങ്ങളുടെ അമരക്കാരനുമായിരുന്ന ഫാദര്‍ വടക്കന്‍ (83) അന്തരിച്ചു.

ഡിസംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 7.40ഓടെയായിരുന്നു അന്ത്യം. പരേതനായ സഹോദരന്‍ വര്‍ക്കിയുടെ വീട്ടില്‍ വെച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

വിവിധ മേഖലകളില്‍ വ്യാപരിച്ച സംഭവബഹുലമായ ജീവിതമായിരുന്നു ഫാദര്‍ വടക്കന്റേത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭയ്ക്കെതിരെ വിമോചനസമരത്തിന് നേതൃത്വം കൊടുത്ത വടക്കന്‍ തന്നെ പിന്നീട് മിച്ചഭൂമി സമരത്തില്‍ കമ്യൂണിസ്റുകാര്‍ക്കൊപ്പം നിന്നു. കര്‍ഷക സമരങ്ങളുടെ അമരക്കാരനായിരുന്നു. വാഗ്മിയെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും പ്രഗത്ഭനായിരുന്നു. അവസാനകാലത്ത് ഇന്‍ഫാമിനെതിരെ മറ്റൊരു കര്‍ഷക സംഘടനയ്ക്ക് രൂപം നല്‍കി പ്രവര്‍ത്തിക്കാനുള്ള നീക്കത്തിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+