മലമ്പുഴയില്‍ വില്‍ക്കാന്‍ വെള്ളമില്ല: ജേക്കബ്
പാലക്കാട്: വ്യവസായ ആവശ്യത്തിന് വില്‍ക്കാന്‍ മലമ്പുഴയില്‍ മതിയായ വെള്ളമില്ലെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
മലമ്പുഴയില്‍ വെള്ളം വില്‍ക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കഞ്ചിക്കോട്ട് വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം വില്‍ക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കിയത് തന്നോട് ചോദിക്കാതെയാണ്. ഡാമില്‍ വേണ്ടത്ര വെള്ളമുണ്ടോയെന്ന് പരിശോധിക്കാതെയാണ് വെള്ളം നില്‍ക്കാന്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.
കഞ്ചിക്കോട്ടെ വ്യവസായങ്ങള്‍ക്ക് മറ്റെവിടെ നിന്നെങ്കിലും വെള്ളം നല്‍കാന്‍ കഴിയുമോയെന്ന് ശ്രമിക്കും. ഇക്കാര്യത്തില്‍ മന്ത്രിസഭയുടേതായിരിക്കും അന്തിമതീരുമാനം.
തമിഴ്നാട് അന്തര്‍സംസ്ഥാന നദീജല കരാര്‍ ലംഘിച്ചതായി ടി. എം. ജേക്കബ് ആരോപിച്ചു. കരാറുകള്‍ക്ക് വിരുദ്ധമായാണ് തമിഴ്നാട് ഭവാനിപ്പുഴയില്‍ തടയണകള്‍ നിര്‍മിക്കുന്നത്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.












Click it and Unblock the Notifications