മുംബൈയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ മുടങ്ങി
മുംബൈ: റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടറുകളിലെ ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മുംബൈയില്‍ ഡിസംബര്‍ 30 തിങ്കളാഴ്ച രാവിലെ മുതല്‍ റെയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം മുടങ്ങി.
നാഷണല്‍ റെയില്‍െ മസ്ദൂര്‍ യൂണിയനും സെന്‍ട്രല്‍ റെയില്‍വെ മസ്ദൂര്‍ സംഘുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മുംബൈയിലെ റെ.ില്‍വെ ട്രാവല്‍ സര്‍വീസ് ഏജന്റുമാര്‍ക്ക് റിസര്‍വേഷന്‍ ടെര്‍മിനലുകള്‍ നല്‍കാനുള്ള റെയില്‍വെ അധികൃതരുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ സമരം വ്യാപിപ്പിക്കുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.
അതേ സമയം മുന്‍കൂട്ടി നോട്ടീസ് നല്‍കാത്തതിനാല്‍ റിസര്‍വേഷന്‍ ജീവനക്കാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് റെയില്‍വെ വക്താവ് പറഞ്ഞു.












Click it and Unblock the Notifications