കേന്ദ്രവുമായി ഏറ്റുമുട്ടലിന് തയ്യാര്‍: വിഎച്ച്പി
പൂന: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിന് തയ്യാറാണെന്ന് വി എച്ച് പി വ്യക്തമാക്കി.
അടുത്ത വര്‍ഷം മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വി എച്ച് പിയുടെ ഹിന്ദു അജണ്ടയ്ക്കായിരിക്കും പ്രാമുഖ്യം.
രാജ്യം ഭരിക്കുന്നവര്‍ ഹിന്ദു നിയമങ്ങള്‍ അനുസരിച്ചിരിക്കണമെന്ന് വി എച്ച് പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഭാരതം ഭരിക്കുന്നവരായാലും അവര്‍ കുങ്കുമപതാകയെയും വന്ദേമാതരത്തെയും അംഗീകരിച്ചിരിക്കണം.
മദര്‍ശക്തി, ദുര്‍ഗ വാഹിനി, ബജ്രംഗ്ദള്‍ തുടങ്ങിയ സംഘടനകളുമായി ഒത്തുചേര്‍ന്ന് നടത്തുന്ന അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ ആര്‍ക്കും തടയാനാവില്ലെന്ന് തൊഗാഡിയ പറഞ്ഞു.












Click it and Unblock the Notifications