സേതുമാധവന് പ്രേംനസീര്‍ അവാര്‍ഡ്
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ കെ. എസ്. സേതുമാധവന് പ്രേംനസീര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്.
30,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍, അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ പി. വി. ഗംഗാധരന്‍ എന്നിവര്‍ അറിയിച്ചു.
രാജീവ്നാഥ്, സി. രാജ്മോഹന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.
ജനവരി 16ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ കമലഹാസന്‍ സേതുമാധവന് അവാര്‍ഡ് സമ്മാനിക്കും. ചടങ്ങ് മന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications