ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ജൂണിനകം
കണ്ണൂര്‍: പിരിച്ചുവിടപ്പെട്ട എല്ലാ ജില്ലാ സഹകരണ ബാങ്കുകളിലേക്കും ജൂണിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.
എല്ലാ സഹകരണസംഘങ്ങളിലും മാര്‍ച്ചോടെ ഓഡിറ്റ് പൂര്‍ത്തിയാവും. വരുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വാശ്രയ സഹകരണ സംഘം ബില്‍ അവതരിപ്പിക്കും.
97ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വോട്ടവകാശം നിഷേധിച്ച എല്ലാ പ്രാഥമികസംഘങ്ങള്‍ക്കും വായ്പാ സംഘങ്ങള്‍ക്കും വോട്ടവകാശം പുന:സ്ഥാപിക്കും.
രജിസ്റര്‍ ചെയ്ത 2100 സഹകരണ സംഘങ്ങളില്‍ 1628 സംഘങ്ങള്‍ക്ക് മാത്രം വോട്ടവകാശം നല്‍കിയാണ് എല്‍ ഡി എഫ് ജില്ലാ ബാങ്കുകള്‍ പിടിച്ചെടുത്തതെന്ന് രാഘവന്‍ ആരോപിച്ചു.












Click it and Unblock the Notifications