രാഷ്ട്രീയപ്രമേയം പാസാക്കിയെന്ന് മുരളി
കോഴിക്കോട്: കെ പി സി സി നേതൃക്യാമ്പില്‍ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചതിനെ ചൊല്ലി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും കെ. കരുണാകരനും രണ്ട് തട്ടില്‍.
ക്യാമ്പില്‍ കെ പി സി സി വൈസ് പ്രസിഡന്റ് എം. ഐ. ഷാനവാസ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം ഭേദഗതികളോടെ പാസാക്കിയെന്ന് മുരളീധരന്‍ പറഞ്ഞു. അതേ സമയം പ്രമേയം പാസാക്കിയിട്ടില്ലെന്നും പ്രമേയം വോട്ടിനിട്ടില്ലെന്നും കരുണാകരന്‍ പറഞ്ഞു.
പ്രമേയം പാസാക്കിയെന്ന് കെ പി സി സി പ്രസിഡന്റും പറഞ്ഞിട്ടില്ലെന്ന് കരുണാകരന്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയെന്ന് മുരളി പ്രസ്താവിച്ചത്. പല കാര്യങ്ങളിലും മുരളിയും കരുണാകരനും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നതിന്റെ തുടര്‍ച്ചയായി നേതൃക്യാമ്പിലെ രാഷ്ട്രീയപ്രമേയം സംബന്ധിച്ച ഇരുവരുടെയും നിലപാടും.
പ്രമേയം ഐക്യകണ്ഠേനയാണ് പാസാക്കിയതെന്ന് എം. ഐ. ഷാനവാസ് പറഞ്ഞു. ഏഴ് മണിക്കൂര്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് പ്രമേയം പാസാക്കിയത്.












Click it and Unblock the Notifications