Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കനച്ചന് അന്ത്യാഞ്ജലി

തൊയക്കാവ്: കര്‍ഷകരുടെ പോരാളിയായി അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വടക്കനച്ചന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തി. തൊയക്കാവ് തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പഴയ സുഹൃത്തുക്കളും സഹയാത്രികരും ആരാധകരും എത്തിയതോടെ പള്ളിമുറ്റം നിറഞ്ഞു.

ഡിസംബര്‍ 30 തിങ്കളാഴ്ച തൊയക്കാവിലുള്ള സഹോദരന്റെ വസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ തുടങ്ങി. തൃശൂര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മുഖ്യകാര്‍മ്മിത്വത്തിലായിരുന്നു ഈ ചടങ്ങ്. പത്തുമണിയോടെ റവ. ഡോ. ബോസ്കോ പുത്തൂര്‍ ചരമപ്രസംഗം നടത്തി. തുടര്‍ന്ന് മൃതദേഹമടങ്ങിയ മഞ്ചം പുഷ്പാലംകൃത വാഹനത്തില്‍ ദേവാലയത്തിലെത്തിച്ചു. ഈ വിലാപയാത്രയില്‍ നൂറുകണക്കിന് പേര്‍ പങ്കുകൊണ്ടു. സമൂഹബലിയ്ക്കുശേഷം അന്ത്യഘട്ട സംസ്കാര ശുശ്രൂഷകള്‍ തുടങ്ങി.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച് ബിഷപ്മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരുടെ കാര്‍മ്മിത്വത്തിലായിരുന്നു തുടര്‍ന്നുള്ള ചടങ്ങുകള്‍. മന്ത്രി കെ.വി. തോമസ്, സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, മുന്‍മന്ത്രി പി.ജെ. ജോസഫ്, എംപിമാരായ എ.സി. ജോസ്, വി.വി. രാഘവന്‍, എംഎല്‍എമാരായ കെ.പി. വിശ്വനാഥന്‍, പി.സി. ജോര്‍ജ്ജ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.പി. ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശാലാക്ഷി, സുകുമാര്‍ അഴീക്കോട്, കോണ്‍ഗ്രസ്(എസ്) നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ.കെ.കെ. രാഹുലന്‍, പാസ്ററല്‍ സെക്രട്ടറി ഡേവിസ് കണ്ണനായ്ക്കല്‍ എന്നിവര്‍ അന്ത്യശുശ്രൂഷകളില്‍ സംബന്ധിച്ചു.

ദേവാലയ സെമിത്തേരിയിലെ കുരിശുപള്ളിയില്‍ മൃതദേഹം സംസ്കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+