Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവിനെ ഹിന്ദുസന്യാസിയാക്കാന്‍ ശ്രമം

വര്‍ക്കല: ശ്രീനാരായണഗുരുവിനെ ഈഴവസന്യാസിയാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.

ജാതിയ്ക്കും മതത്തിനും അതീതമായ ദര്‍ശനമാണ് ഗുരു മുന്നോട്ടുവെച്ചത്. ഗുരു സ്ഥാപിച്ച ശിവഗിരിയെ ഈഴവമഠമാക്കാനുളള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ശിവഗിരിയെ മതേതര കേന്ദ്രമായി നിലനിര്‍ത്താനും മഠത്തെ ഹൈന്ദവവത്കരിക്കാനുളള ശ്രമത്തിനെതിരെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. ഡിസംബര്‍ 30 തിങ്കളാഴ്ച എഴുപതാം ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിയും മതവുമില്ലാത്ത ദൈവത്തെയാണ് ഗുരു അരുവിക്കരയില്‍ സ്ഥാപിച്ചത്. മതത്തെ അടിസ്ഥാനമാക്കി ഗുരുവിനെ വ്യാഖ്യാനിക്കാനുള്ളശ്രമങ്ങള്‍ ശരിയല്ല. ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ശക്തികള്‍ തന്നെയാണ് ഗുരുവിനെ ഹിന്ദുസന്യാസിയാക്കാന്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിനെതിരെ മതേതരശക്തികള്‍ ജാഗ്രത പുലര്‍ത്തണം.

ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ നിന്നും ശ്രീനാരായണീയര്‍ അകന്നുപോവുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+