വെള്ളം വില്പന ജിമ്മില്‍ ഉള്‍പ്പെടുത്തില്ലെന്ന് മന്ത്രി
പാലക്കാട്: മലമ്പുഴയിലെയും പെരിയാറിലെയും വെള്ളം വില്‍ക്കുന്നതു സംബന്ധിച്ച പദ്ധതികള്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുന്നില്ലെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്താന്‍ ഒരുക്കമാണ്. ആവശ്യമെങ്കില്‍ പിന്മാറുന്നതിനും സര്‍ക്കാരിന് പ്രശ്നമില്ല.
മലമ്പുഴയിലെ വെള്ളം വില്‍ക്കുന്നത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടില്ല. ജലസേചന വകുപ്പിന് ഈ പദ്ധതിയോട് എതിര്‍പ്പുണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ തയ്യാറാണ്. മലമ്പുഴ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വ്യവസായ വികസന കോര്‍പ്പറേഷന്‍ പരസ്യം നല്‍കിയത് സാധ്യതാ പഠനത്തിന്റെ ഭാഗമായാണ്.
നദീജലം വില്‍ക്കരുതെന്ന കോണ്‍ഗ്രസിന്റെ പ്രമേയം ഗൗരവത്തിലെടുക്കും. പെരിയാര്‍ പദ്ധതിയെ കുറിച്ചും അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications