ജനറല്‍ വിജ് സ്ഥാനമേറ്റു
ദില്ലി: പുതിയ കരസേനാ മേധാവിയായി ജനറല്‍ എന്‍.സി. വിജ് ചുമതലയേറ്റു. കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യന്‍ സേനയെ നയിച്ച ജനറല്‍ പത്മനാഭന്‍ ഡിസംബര്‍ 31 ചൊവാഴ്ച സ്ഥാനമൊഴിഞ്ഞു.
നേരത്തെ സൗത്ത്ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ പുതിയ ജനറലിന്റെ യൂണിഫോമില്‍ സ്ഥാനമൊഴിയുന്ന ജനറല്‍ പത്മനാഭന്‍ പദവിമുദ്രകള്‍ അണിഞ്ഞു. പുതിയ ജനറല്‍ വിജിന് അറിയാത്തതായി യാതൊന്നും ഇന്ത്യന്‍ സൈനികരംഗത്തില്ലെന്ന് സ്ഥാനമൊഴിയുന്ന ജനറല്‍ പത്മനാഭന്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധകാലത്തെ സൈനികമുന്നേറ്റമാണ് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷമെന്നും പത്മനാഭന്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ കശ്മീര്‍ സ്വദേശിയാണ് ജനറല്‍ വിജ്. കാര്‍ഗില്‍ യുദ്ധസമയത്ത് സൈനിക കരുനീക്കങ്ങളുടെ ഡയറക്ടര്‍ ജനറലായിരുന്നു വിജ്. 40 വര്‍ഷമായി വിജ് സൈനികരംഗത്ത് പ്രവര്‍ത്തിക്കുന്നു.












Click it and Unblock the Notifications