ദില്ലിയില്‍ മൂടല്‍മഞ്ഞ്
ദില്ലി: ചാറ്റല്‍മഴയുടെയും ശീതക്കാറ്റിന്റെയും അകമ്പടിയോടെ മൂടല്‍മഞ്ഞ് പരന്നതോടെ തലസ്ഥാന നഗരത്തിലെ ഗതാഗതവും സാധാരണ ജീവിതവും തടസപ്പെട്ടു.
കാലാവസ്ഥാ മാറ്റം മൂലം കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന തീവണ്ടികള്‍ വൈകി. ജനങ്ങള്‍ തങ്ങള്‍ക്ക് പോവേണ്ട സ്ഥലങ്ങളിലെത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടി.
ഇന്ദിരാഗാന്ധി വിമാനത്താനളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൃത്യസമയത്തു തന്നെ പുറപ്പെട്ടു. എന്നാല്‍ ജയിപ്പൂര്‍ പോലുള്ള വടക്കന്‍ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി.
മൂടല്‍മഞ്ഞ് മൂലം നഗരത്തിലെ താപനില ഏറെ താഴോട്ടേക്ക് പോയി. ശൈത്യത്തിന്റെ പിടിയിലായിരിക്കും നഗരം വൈകുന്നേരം പുതുവത്സരം ആഘോഷിക്കുന്നത്.












Click it and Unblock the Notifications