Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകോ: വിചാരണ വ്യാഴാഴ്ച തുടങ്ങും

ചെന്നൈ: പോട്ടപ്രകാരം ആറുമാസമായി ജയിലില്‍ കഴിയുന്ന എംഡിഎംകെ നേതാവ് വൈകോയ്ക്കെതിരെ സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. പൂനമല്ലി പ്രത്യേക കോടതിയിലാണ് സര്‍ക്കാര്‍ കുറ്റപത്രം നല്കിയത്. വൈകോയ്ക്കുപുറമെ കൂടെ അറസ്റിലായ മറ്റ് എട്ട് പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസില്‍ വിചാരണ ജനവരി രണ്ട് വ്യാഴാഴ്ച ആരംഭിക്കും.

മധുര ജില്ലയിലെ തിരുമംഗലത്ത് നടത്തിയ പ്രസംഗത്തില്‍ നിരോധിക്കപ്പെട്ട സംഘടനയായ എല്‍ടിടിഇയെ അനുകൂലിച്ച് പ്രസംഗിച്ചു എന്ന കുറ്റത്തിനാണ് വൈകോയെ പോട്ടാപ്രകാരം അറസ്റ്ചെയ്തത്. വൈകോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച നടപടിയെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ഒപ്പുശേഖരണം തുടങ്ങിയെങ്കിലും ബിജെപി ഇതിനെ അനുകൂലിച്ചിട്ടില്ല. ബിജെപിയും ജയലളിതയും തമിഴ്നാട്ടില്‍ അടുക്കുന്നു എന്നതിന്റെ സൂചനയായി ഇതിനെ രാഷ്ട്രീയവൃത്തങ്ങള്‍ കണകാക്കുന്നു.

വൈകോയ്ക്കെതിരെ കുറ്റപത്രം നല്കിയതില്‍ പ്രതിഷേധിച്ച് പലയിടത്തും എംഡിഎംകെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി. കുറ്റപത്രം 440 പേജുണ്ട്. എല്‍ടിടിഇയെ അനുകൂലിച്ച് സംസാരിച്ചു എന്ന് തെളിയിക്കാന്‍ ഏതാനും വീഡിയോ കസെറ്റുകളും 154 സാക്ഷിമൊഴികളും 106 രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. പോട്ടാപ്രകാരം 21-2 (ഭീകരവാദ സംഘടനകളെ അനുകൂലിച്ച് യോഗം നടത്തുക), 21-3 (ഭീകരവാദ സംഘടനയെ പിന്തുണച്ച് പ്രസംഗിക്കുക) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് വൈകോയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+