മതമേധാവികള്‍ ഗുരുദര്‍ശനം ഓര്‍ക്കണം
വര്‍ക്കല: അനുയായികളെ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന മതമേധാവികള്‍ ഗുരുദേവ ദര്‍ശനം ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഡിസംബര്‍ 31 ചൊവാഴ്ച ശിവഗിരിയില്‍ തീര്‍ഥാടക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ. കരുണാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മതപരമായ സംഘര്‍ഷങ്ങള്‍ കൂടിവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അനുയായികളെ കുരുതികൊടുക്കുന്ന മതമേധാവികള്‍ ഗുരുദേവ ദര്‍ശനം ഓര്‍ക്കുകയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുദേവ ദര്‍ശനം ഇന്ന് അതീവ പ്രസക്തമാണ്.
ഗുരുദേവ ദര്‍ശനങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ അതേ പറ്റി അഭിപ്രായ പ്രകടനം നടത്തുന്നത് അപകടമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ. കരുണാകരന്‍ പറഞ്ഞു. ഗുരുദേവന്‍ ഒരിക്കലും മതത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications