കയര്‍സമരം ഒത്തുതീര്‍ന്നു
തിരുവനന്തപുരം: 23 ദിവസം നീണ്ടുനിന്ന കയര്‍ സമരം ഡിസംബര്‍ 30 തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി.
തൊഴില്‍മന്ത്രി ബാബു ദിവാകരന്റെ സാന്നിധ്യത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. കയറ്റുമതിക്കാര്‍ തൊഴിലാളികള്‍ക്കും ചെറുകിട ഉത്പാദകര്‍ക്കു ംനല്‍കാനുള്ള കുടിശിക വിതരണത്തിന്റെ ചുമതല 22 അംഗ സമിതിയെ ചുമതലപ്പെടുത്തി. വി. എം. സുധീരന്‍ എം പി സമിതിയുടെ ചെയര്‍മാനും തോമസ് ഐസക് എം എല്‍ എ സമിതിയുടെ കണ്‍വീനറുമാണ്.
എ. വി. താമരാക്ഷന്‍, കെ. സി. വേണുഗോപാല്‍ എം എല്‍ എ, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, സംയുക്ത സമര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്.
സമിതിയുടെ ആദ്യയോഗം ജനവരി മൂന്നിന് രാവിലെ ഒമ്പതിന് ആലപ്പുഴ ഗസ്റ് ഹൗസില്‍ ചേരുമെന്ന് സമിതി ചെയര്‍മാന്‍ വി. എം. സുധീരന്‍ അറിയിച്ചു.












Click it and Unblock the Notifications