നിക്ഷേപക സമ്മേളനത്തിന് സര്‍വകക്ഷി പിന്തുണ
തിരുവനന്തപുരം: ജനവരിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിന് സര്‍വക്ഷിയോഗം പിന്തുണ പ്രഖ്യാപിച്ചു.
ഡിസംബര്‍ 30 തിങ്കളാഴ്ച ഗസ്റ് ഹൗസില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ആഗോള നിക്ഷേപക സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ചു.
നിക്ഷേപക സമ്മേളനം സംബന്ധിച്ച് ഉത്കണഠ്കള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സമ്മേളനത്തിന് ക്രിയാത്മക പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. മറ്റ് എല്‍ ഡി എഫ് നേതാക്കളും ബി ജെ പിയും സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചു.
സമ്മേളനത്തിന് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചത് ഒരു ചരിത്ര സംഭവമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. സമ്മേളനത്തില്‍ എത്തുന്ന നയപരമായ പ്രശ്നമുള്ള എല്ലാ പദ്ധതികളും മന്ത്രിസഭയുടെ അംഗീകാരത്തോടെയേ നടപ്പിലാക്കൂ. സമ്മേളനത്തില്‍ എല്ലാ പദ്ധകികള്‍ക്കും അന്തിമരൂപം നല്‍കില്ല. നിക്ഷേപക സമ്മേളനത്തില്‍ വന്ന നിര്‍ദേശങ്ങള്‍ സമ്മേളനത്തിന് ശേഷം സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യും.
കേരളത്തിലെ കുറെ ആളുകള്‍ക്ക് പ്രയോജനപ്രദമാവുമെന്നതിനാലാണ് സമ്മേളനത്തിന് പിന്തുണ നല്‍കുന്നതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെ മുരടിച്ചുനില്‍ക്കുന്ന വികസനത്തിന് പ്രയോജനം ചെയ്യുമെന്നതിനാല്‍ നിക്ഷേപക സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications