Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂത്തുപറമ്പ് സംഭവം: പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പ് കേസിനെ കുറിച്ച് നടത്തിയ പുനരന്വേഷണത്തിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കൊല്ലപ്പെട്ടവരെ കൂടി പ്രതിചേര്‍ത്താണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പുനരന്വേഷണം നടത്തിയ കണ്ണൂര്‍ നാര്‍ക്കാേേട്ടിക്ക് സെല്‍ ഡി വൈ എസ് പി സക്കറിയ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 88 പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഡി വൈ എഫ് ഐ നേതാക്കളായ എം. നരേന്ദ്രന്‍, എം. വി. ജയരാജന്‍, കെ. ധനഞ്ജയന്‍, എം. സുകുമാരന്‍, പനോളി വത്സന്‍, എന്‍. ഉത്തമന്‍, ടി. ലതേഷ്, പി. പി. മധു എന്നിവരെ കൂടാതെ വെടിവെപ്പില്‍ മരിച്ച കെ. കെ. രാജീവന്‍, കെ. വി. റോഷന്‍, കെ. ബാബു, ഷിബുലാല്‍, മധു എന്നിവരും പ്രതികളാണ്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തിരുന്നു. ക്രൈം 353ാം നമ്പര്‍ എഫ് ഐ ആറില്‍ മന്ത്രി രാഘവനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂവായിരത്തോളം പേര്‍ പ്രതികളായിരുന്നു. ക്രൈം 354ാം നമ്പര്‍ എഫ് ഐ ആറില്‍ പൊലീസ് സ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നതിന് ആയിരത്തോളം പേരും പ്രതികളാണ്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കവെ ഈ രണ്ട് എഫ് ആറിലും നടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് കേസ് അന്വേഷിച്ച പത്മനാഭന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം പുതിയൊരു കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ എം. വി. രാഘവന്‍, ഡപ്യൂട്ടി കളക്ടര്‍ ടി. ടി. ആന്റണി, ഡി വൈ എസ് പി അബ്ദുള്‍ ഹക്കിം ബത്തേരി, എസ് പി രവതാ ചന്ദ്രശേഖര്‍ എന്നിവര്‍ പ്രതികളായിരുന്നു.

ആദ്യം രജിസ്റര്‍ ചെയ്ത എഫ് ഐ ആറുകളിലെ നടപടി നിര്‍ത്തലാക്കി പുതിയ കേസെടുത്തതിനെതിരെ എം. വി. രാഘവനും മറ്റ് പ്രതികളും സുപ്രിം കോടതിയെ സമീപിച്ചു. തുടര്‍ന്ന് രാഘവനും മറ്റും പ്രതികളായ എഫ് ഐ ആറില്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രിം കോടതി ഉത്തരവായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+