Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പര്‍ മോഡല്‍ കൊല: പ്രതി പിടിയില്‍

കൊച്ചി: റിപ്പര്‍ മോഡല്‍ കൊലപാതക പരമ്പര നടത്തിയ തമിഴ്നാട്ടുകാരനായ കൊലയാളിയെ ആലുവ പൊലീസ് പിടികൂടി.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ കാമാക്ഷിപുരം മാരിയമ്മകോവില്‍ തെരുവില്‍ സുബയ്യയുടെ മകന്‍ സുബരാജി (53)നെയാണ് പൊലീസ് അറസ്റ് ചെയ്തത്. കടത്തിണ്ണകളിലും വഴിയോരത്തും കിടന്നുറങ്ങുന്ന ഏഴിലേറെ പേരെ കല്ലുകൊണ്ട് തലക്കിടിച്ചു കൊന്നതായാണ് ഇയാള്‍ക്കെതിരെ കേസ്. ഞാറയ്ക്കല്‍, വരാപ്പുഴ, വടക്കേക്കര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി നടന്ന കൊലപാതകങ്ങള്‍ ഭീതി വിതച്ചിരുന്നു.

ഡിസംബര്‍ 30 തിങ്കളാഴ്ച വൈപ്പിനില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഏഴിലേറെ പേരെ കൊന്ന സുബരാജിന്റെ ആക്രമണത്തിന് പലരും ഇരയായിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ എസ് പി ടി. വി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. മൂന്ന് പേര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

തെരുവില്‍ കിടന്നുറങ്ങുന്നവരില്‍ നിന്ന് ഇയാള്‍ പണം ആവശ്യപ്പെടുമായിരുന്നുവെന്നും പണം കൊടുക്കാന്‍ തയ്യാറാത്തവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് കല്ലു കൊണ്ടിടിച്ച് കൊല്ലുകയാണ് ചെയ്യാറെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

മനുഷ്യരുടെ ഡമ്മികള്‍ പല സ്ഥലങ്ങളിലായി വെച്ച് നടത്തിയ നിരീക്ഷണത്തിലാണ് സുബരാജ് പിടിയിലായത്. സമൂഹത്തിന് ആവശ്യമില്ലാത്തവരെയാണ് താന്‍ കൊന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

കുടുബകലഹത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് ഭാര്യയും മക്കളും വീട്ടില്‍ നിന്ന് പുറത്താക്കിയ സുബരാജ് മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് അലഞ്ഞുതിരിയുകയായിരുന്നു. കൂടുതല്‍ പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+