ആറ് നഗരങ്ങളില്‍ മിനി അക്വാപാര്‍ക്ക്
കൊച്ചി: കേരളത്തിലെ ആറ് നഗരങ്ങളില്‍ മിനി അക്വാപാര്‍ക്ക് സ്ഥാപിക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് അക്വാ പാര്‍ക്ക് സ്ഥാപിക്കുന്നത്.
അടുത്ത ഒരു വര്‍ഷം എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും പ്രധാനകേന്ദ്രങ്ങളില്‍ കലാമേള നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മറൈന്‍ ഡ്രൈവിലെ ചീനവലപ്പാലം ഡിസംബര്‍ 31 ചൊവാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സി. എം. ദിനേശ് മണി അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications