അഴിമതിക്കാരെ പിടിക്കാന്‍ ചാരക്കണ്ണുകള്‍
തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിന് വിദഗ്ധമായി കാര്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ചാരഉപകരണങ്ങള്‍ വാങ്ങാന്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ തീരുമാനിച്ചു. ഇലക്ട്രോണിക് ചാരയന്ത്രം മുതല്‍ പുതുമകളുള്ള പല ഉപകരണങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.
ടേപ്പ് റിക്കോര്‍ഡര്‍ ഒളിപ്പിച്ചുവെച്ച പേന, ഫ്ലവര്‍ വെയ്സുകളിലും മറ്റ് സ്ഥാപിച്ച് ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ പകര്‍ത്താനാവുന്ന ചെറിയ വീഡിയോ ക്യാമറ തുടങ്ങിയ ഉപകരണങ്ങളാണ് ബ്യൂറോ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബ്യൂറോയുടെ വെബ് സൈറ്റ് നിലവില്‍ വന്ന ശേഷം ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാപകമായ പ്രതികരണമാണ് ചാരഉപകരണങ്ങള്‍ വാങ്ങാന്‍ പ്രേരണയെന്ന് ബ്യൂറോ അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലെ വിജയകരമായ റെയ്ഡുകള്‍ക്ക് ശേഷം ജനങ്ങളില്‍ നിന്ന് ധാരാളം വിവരങ്ങള്‍ ബ്യൂറോയ്ക്ക് ലഭിക്കുന്നുണ്ട്.
ഹോങ്കോംഗില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് വാങ്ങുന്നത്. ചെന്നൈ ആസ്ഥാനമായ ഒരു കമ്പനിയാണ് ഈ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ ഉപകരണങ്ങള്‍ ലഭിക്കും. ഈ ചാരഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പരിശീലിക്കാന്‍ സിബിഐയുടെ സഹായം തേടും.












Click it and Unblock the Notifications