ഇറാഖില്‍ യുഎസ് ആക്രമണം
വാഷിംഗ്ടണ്‍: യുഎസിന്റെയും ബ്രിട്ടന്റെയും പോര്‍വിമാനങ്ങള്‍ തെക്കന്‍ ഇറാഖില്‍ ബോംബാക്രമണം നടത്തി. ഇറാഖിന്റെ വ്യോമപ്രതിരോധവാര്‍ത്താവിനിമയ സംവിധാനങ്ങളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
തെക്കന്‍ മേഖലയിലെ പറക്കല്‍ നിരോധിത മേഖലയില്‍ ഇറാഖിന്റെ സൈനികവിമാനങ്ങള്‍ പറന്നതാണ് യുഎസ് സഖ്യസേനയുടെ പ്രകോപനത്തിന് കാരണമെന്ന് യുഎസ് സൈനികവൃത്തങ്ങള്‍ പറയുന്നു. തെക്കന്‍ ഇറാഖിലെ പറക്കല്‍ നിരോധിത മേഖലയിലേക്ക് ഇറാഖിസേന മൊബൈല്‍ റഡാര്‍ നീക്കിയപ്പോള്‍ അവിടെയും ആക്രമണം നടത്തിയെന്ന് യുഎസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഇറാഖിന്റെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് നേരെ യുഎസ് സഖ്യസേന നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.












Click it and Unblock the Notifications