ലോറി സമരം തുടങ്ങി
ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ലോറിയുടമകള്‍ അനിശ്ചിതകാലസമരം തുടങ്ങി. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധിച്ചതിനെതിരെയാണ് ലോറിയുടമകള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.
ഡിസംബര്‍ 31 ചൊവാഴ്ച കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതിനിധികളുമായി ലോറിയുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ അവരുടെ തീരുമാനങ്ങളില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച അലസി.
ജനവരി ഒന്ന് ബുധനാഴ്ച മുതല്‍ പഴയ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് നിരോധിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി ബി. രാമനാഥറായി വ്യക്തമാക്കി. പഴയ വാഹനങ്ങള്‍ ഔട്ടര്‍ റിംഗ് റോഡുകള്‍ കടന്ന് നഗരത്തിലേക്ക് പ്രവേശിക്കരുതെന്നാണ് വിലക്ക്. സമരം കേരളത്തെയും ബാധിക്കും.












Click it and Unblock the Notifications