പുറത്തുള്ളവര്‍ക്കും എന്‍ട്രന്‍സെഴുതാം
തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനപരീക്ഷയെഴുതാന്‍ സര്‍ക്കാര്‍ അനുവദിച്ചു. ജനവരി ഒന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
സര്‍ക്കാര്‍ സഹായം ലഭിക്കാത്ത എല്ലാ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളിലും അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തേടാം. ആദ്യതവണ എന്‍ട്രന്‍സ് എഴുതുന്നവര്‍ക്ക് രണ്ട് ശതമാനം അധികം മാര്‍ക്ക് നല്കിയിരുന്ന പതിവ് നിര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ ബോണസ് മാര്‍ക്ക് എന്ന നിലയ്ക്ക് ആദ്യതവണ എന്‍ട്രന്‍സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനം അധികം മാര്‍ക്ക് നല്കിയിരുന്നു.












Click it and Unblock the Notifications