തമിഴ്നാട് പൊലീസ് മലപ്പുറത്ത്
മലപ്പുറം: കോഴിക്കോടും തൃശൂരും തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ച സംഭവം അന്വേഷിക്കാന്‍ തമിഴ്നാട് പൊലീസ് കേരളത്തിലെത്തി. മലപ്പുറം കേന്ദ്രീകരിച്ചാണ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നത്.
സംഭവത്തിന് പിന്നില്‍ പിഡിപിക്കാരാണെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം. എന്നാല്‍ പിഡിപി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഡിസംബര്‍ 30 തിങ്കളാഴ്ച കോയമ്പത്തൂരില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇതിന് പിന്നിലും മലപ്പുറം ജില്ല കേന്ദ്രീകരിച്ചുള്ള ചില പിഡിപിക്കാരാണെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ പൊലീസ് കാളികാവ്, കൊണ്ടോട്ടി, പുളിക്കല്‍, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ കസ്റഡിയിലെടുത്തിരുന്നു. ഇതില്‍ ചിലരെ കോയമ്പത്തൂരിലെ സിഐ പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. കാളികാവില്‍ നിന്നും കസ്റഡിയിലെടുത്ത ഒരാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തമിഴ്നാട് പൊലീസ് കരുതുന്നു.












Click it and Unblock the Notifications