Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിംന് മുകേഷ് അംബാനിയും അരുണ്‍ ഷൂരിയും

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അദ്ധ്യക്ഷന്‍ മുകേഷ് അംബാനിയും കേന്ദ്ര മന്ത്രി അരുണ്‍ ഷൂരിയും പങ്കെടുക്കും.

സമ്മേളനത്തിന്റെ ഉത്ഘാടന സമ്മേളനത്തിലാണ് ഇവര്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി വാജ്പേയിയാണ് സമ്മേളനം ഉത്ഘാടനം ചെയ്യുന്നത്.

റിലയന്‍സ് കേരളത്തില്‍ ഓപ്ടിയ്ക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിയ്ക്കുന്നുണ്ട്. ഇതിന് പുറമേ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും റിലയന്‍സിന് ഉദ്ദേശമുണ്ട്. ഇതുകൊണ്ടാണ് മുകേഷ് അംബാനി ചടങ്ങില്‍ പങ്കെടുക്കുന്നത്.

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ 22 പദ്ധതികള്‍ തുടങ്ങാന്‍ താല്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. ഇതില്‍ 12 എണ്ണം തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിട്ടുകൊണ്ട് പല കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബ്രിട്ടീഷ് പുഞ്ച് ലോയ്ഡ്, ഡോളമൈറ്റ് ബര്‍ണാഡ്, എ ആര്‍ എ കോര്‍പ്പറേഷന്‍, ഇന്‍ഡസ്ട്രിയല്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്സാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്നിവയാണ് ഈ കമ്പനികള്‍.

കൊച്ചി - തൃശൂര്‍ - മലപ്പുറം എക്സ്പ്രസ് ഹൈവേ പണിയാന്‍ ആറ് കമ്പനികളാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കോഴിക്കോട്ട് ഒരു സ്വപ്ന നഗരവും വിനോദ കേന്ദ്രവും പണിയാന്‍ മുന്ന് കമ്പനികളും കൊച്ചിയില്‍ വിനോദ കേന്ദ്രം പണിയാന്‍ നാല് കമ്പനികളും കൊച്ചിയിലെ കെ എസ് ആര്‍ടി സി സ്റേഷന്‍ നവീകരിച്ച് വാണിജ്യകേന്ദ്രം പണിയാന്‍ മൂന്ന് കമ്പനികളും അഴീയ്ക്കല്‍ തുറമുഖം, ബേപ്പൂര്‍ തുറമുഖം, ആക്കുളം ലേക്ക് വ്യൂ ടൗണ്‍ഷിപ്പ്, ആലപ്പുഴയിലെ ഗാന്ധിപുരം വെറ്റ് ലാന്‍ഡ് ഇക്കൊ ടൂറിസ്റ് റിസോര്‍ട്ട് തുടങ്ങിയ പദ്ധതികള്‍ നടത്താന്‍ ഓരോ കമ്പനികളുമാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ഗുരുവായൂരിലും പാലക്കാട്ടും ശുദ്ധജല വിതരണം നടത്താന്‍ മൂന്ന് കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മുന്നോട്ട് വച്ച എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഭൂമിയോ പൊതു പണമോ ആവശ്യമാണ്. ഈ പ്രശ്നം എങ്ങനെ പരിഹരിയ്ക്കുമെന്ന് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ കമ്പനികള്‍ക്ക് പദ്ധതി നടത്താനായി സര്‍ക്കാര്‍ ഭൂമിയും പൊതു ഖജനാവില്‍ നിന്ന് പണവും നല്‍കുന്നത് എത്രമാത്രം ശരിയാണെന്നത് ചര്‍ച്ചയ്ക്ക് വിധേയമാവേണ്ടതാണ്. എന്നാല്‍ ഇത് ഇതുവരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ആഗോള നിക്ഷേപക സമ്മേളനത്തെ ആദ്യം എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല.

സമ്മേളനത്തില്‍ 250ലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന അന്താരാഷ്ട്ര കണ്‍സല്‍ട്ടന്റ് സ്ഥാപനമാണ് സര്‍ക്കാരിന് ആഗോള നിക്ഷേപക സമ്മേളനം നടത്താനുള്ള ഉപദേശം നല്‍കുത്. സ്വകാര്യ നിക്ഷേപം കിട്ടാന്‍ സാദ്ധ്യതയുള്ള 30 പദ്ധതികള്‍ ഈ സ്ഥാപനമാണ് തിരഞ്ഞെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+