Get Updates
Get notified of breaking news, exclusive insights, and must-see stories!

പാന്‍കാര്‍ഡ് ഇനി യുടിഐ ഇന്‍വെസ്റര്‍ വഴി

ദില്ലി: ആദായ നികുതി ദായകര്‍ക്ക് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡുകള്‍ നല്‍കുന്ന ജോലി നികുതി വകുപ്പ് യു ടി ഐ ഇന്‍സെസ്റര്‍ സര്‍വീസ് ലിമിറ്റഡിന് കൈമാറും.

പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ ഇപ്പോള്‍ കാലതാമസം വരുന്നത് പരിഗണിച്ചാണ് ഈ തീരുമാനം.

ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ അടുത്തുതന്നെ ഒപ്പുവയ്ക്കും. ധനകാര്യമന്ത്രി ജസ്വന്ത്സിംഗ് ഇതിന് അന്തിമ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇതുവരെ വിതരണം ചെയ്തിട്ടുള്ള പാന്‍ കാര്‍ഡുകള്‍ ഇനിയും നിലനില്‍ക്കത്തക്കതായിരിക്കും. പാന്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് യു ടി ഐ ഇന്‍വെസ്റര്‍ സര്‍വീസ് ലിമിറ്റഡ് 10 ദിവസത്തിനകം പുതിയ കാര്‍ഡുകള്‍ നല്‍കും.

കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പുതിയ ഫോമുകള്‍ നല്‍കും. നികുതി വകുപ്പിന്റെ പരിഗണനയിലുള്ള അവേശഷിക്കുന്ന ഫോമുകള്‍ യു ടി ഐ ഇന്‍വെസ്റര്‍ പരിശോധിച്ച് കാര്‍ഡുകള്‍ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+