അതിശൈത്യം: ഗതാഗതം തടസ്സപ്പെട്ടു
ദില്ലി: അതിശൈത്യം മൂലം ദില്ലിയില്‍ വിമാനയാത്രക്കാര്‍ മുതല്‍ ഇരുചക്രവാഹനക്കാര്‍ വരെ വലഞ്ഞു. കനത്ത മൂടല്‍ മഞ്ഞാണ് യാത്രകളെ ആകെ തകിടം മറിച്ചത്.
ദില്ലിയ്ക്കുള്ള പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. വിമാനങ്ങള്‍ പലതും പുറപ്പെടാത്തതിനാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ വരെ വിമാനത്താവളത്തില്‍ കുടുങ്ങി. റോഡിലും വാഹനഗതാഗതം സുഗമമല്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ മൂടല്‍മഞ്ഞും അതിശൈത്യവും അനുഭവപ്പെടുന്നു. ഹിമാചല്‍ പ്രദേശില്‍ പുതുവത്സരനാളില്‍ തുടങ്ങിയ മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. ഹിമാചലില്‍ ഇപ്പോള്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസേ ഉള്ളൂ. കശ്മീരിലെ സ്ഥിതിയും ഇത് തന്നെ. അവിടെ അഞ്ച് ഡിഗ്രിസെല്‍ഷ്യസ് വരെയാണ് താപനില.












Click it and Unblock the Notifications