വ്യാജരേഖ: കുറ്റപത്രം ജനവരിയില്‍
തിരുവനന്തപുരം: വ്യാജരേഖക്കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ജനവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.
ജനവരി 24ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയേക്കുമെന്നതിനാല്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പു തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് ആലോചിക്കുന്നത്.
കേസില്‍ പ്രതികളായി ഇതുവരെ നാല് പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തിട്ടുള്ളത്. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ എല്ലാ പഴുതും അടക്കാനുള്ള നീക്കത്തിലാണെന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
ആധുനിക സാങ്കേേതികവിദ്യകള്‍ ഉപയോഗിച്ച് ഇത്രയും വിശദമായ അന്വേഷണം നടത്തുന്നത് കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications