കരുണാകരന്‍ മുമ്പും തലവേദന: മുരളി
കല്പറ്റ: മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍ക്കും കെ. കരുണാകരന്‍ തലവേദനയായിരുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ കരുണാകരന്റെ നയം എല്ലാവരും അംഗീകരിച്ചതാണ്. അതിനെ ദുരുദ്ദേശ്യപരമായി കാണേണ്ടതില്ല. കരുണാകരന്റെ എതിര്‍പ്പിനെ അതിന്റെ സ്പിരിറ്റോടെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
ഹൈക്കമാന്റ് പോലും അംഗീകരിച്ച നേതാവാണ് കെ. കരുണാകരന്‍. കരുണാകരന്റെ വിമര്‍ശനങ്ങളെ അംഗീകരിക്കുമെന്ന് അംബികാ സോണി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സോണിയാഗാന്ധിയുടെ അഭിപ്രായമാണെന്നാണ് അവര്‍ പറഞ്ഞത്.
കെ പി സി സി പ്രസിഡന്റെന്ന നിലയില്‍ എ. കെ. ആന്റണിയും വയലാര്‍ രവിയും സ്വീകരിച്ചിരുന്ന അതേ നയമാണ് താനും പിന്തുടരുന്നത്. തന്നെ കുറ്റപ്പെടുത്തുന്നവര്‍ ഈ സ്ഥാനത്തെത്തിയാലും ഇതേ നയമായിരിക്കും തുടരുക.
സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ പരസ്യമായി വിമര്‍ശിക്കുന്നവരെ കെ പി സി സി ഭാരവാഹിത്വത്തില്‍ നിന്ന് നീക്കും. വിമര്‍ശങ്ങളുണ്ടെങ്കില്‍ കെ പി സി സി പ്രസിഡന്റിനെ നേരിട്ട് അറിയിക്കുകയാണ് വേണ്ടത്- മുരളി പറഞ്ഞു.












Click it and Unblock the Notifications