കരുണാകരന്‍ തലവേദനയാണെന്ന് പറഞ്ഞിട്ടില്ല
കോഴിക്കോട്: കെ. കരുണാകരന്‍ മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍ക്കും തലവേദനയായിരുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ. മുരളീധരന്‍.
തന്റെ പ്രസ്താവനയെ വാര്‍ത്താ ലേഖകര്‍ വളച്ചൊടിച്ചതാണെന്ന് മുരളി പറഞ്ഞു. കരുണാകരന്‍ കെ പി സി സി പ്രസിഡന്റിന് തലവേദനയാണോ എന്ന ചോദ്യത്തിന് മറുപടിയായി മുന്‍ കെ പി സി സി പ്രസിഡന്റുമാരുടെ കാലത്തും കരുണാകരന്‍ വിമര്‍ശനം പുറപ്പെടുവിച്ചിരുന്നുവെന്നാണ് താന്‍ പറഞ്ഞത്.
സീനിയര്‍ നേതാവെന്ന നിലയില്‍ കെ. കരുണാകരന്റെ വിമര്‍ശനങ്ങളെ എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധി സ്വീകരിക്കുന്നുണ്ട്. താന്‍ പറയാത്ത കാര്യം വാര്‍ത്തകളില്‍ വന്നത് നിര്‍ഭാഗ്യകരമാണെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications