ഏഴ് നഴ്സിംഗ് കോളജുകള്‍ക്ക് കൂടി അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് നഴ്സിംഗ് കോളജുകള്‍ക്ക് കൂടി അംഗീകാരം നല്‍കുന്ന ഉത്തരവ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ലഭിച്ചു. ഇതോടെ ഈ വര്‍ഷം അംഗീകാരം ലഭിക്കുന്ന നഴ്സിംഗ് കോളജുകളുടെ എണ്ണം 15 ആയി.
കൊച്ചി മെഡിക്കല്‍ ട്രസ്റ് ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രി, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി, തൃശൂര്‍ വെസ്റ് ഫോര്‍ട്ട് ആശുപത്രി, തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രി, കോഴിക്കോട് നാഷണല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് നഴ്സിംഗ് കോളജ് അനുവദിച്ചത്.
ഓരോ കോളജിലും 50 വീതം സീറ്റാണുള്ളത്. പകുതി സീറ്റില്‍ പരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും.












Click it and Unblock the Notifications