ബസ് കത്തിക്കല്‍: പിഡിപിക്കാര്‍ അറസ്റില്‍
തൃശൂര്‍: കുതിരാന് സമീപം തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിക്കാന്‍ ശ്രമിച്ച കേസില്‍ പി ഡി പി സംസ്ഥാന നേതാവ് എം. പി. രഞ്ജിത് അടക്കം രണ്ട് പേരെ പൊലീസ് അറസ്റ് ചെയ്തു.
ഒക്ടോബറില്‍ പി ഡി പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനോട് അനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 16 പേരെയും അറസ്റ് ചെയ്തു. കോയമ്പത്തൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ മലപ്പുറത്ത് തമിഴ്നാട് പൊലീസ് കസ്റഡിയിലെടുത്തു.
കുതിരാനില്‍ ബസ് കത്തിക്കാന്‍ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്ത പി ഡി പിക്കാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനവരി ഒന്ന് ബുധനാഴ്ച ഒരു സംഘം പി ഡി പി പ്രവര്‍ത്തകര്‍ മണ്ണൂത്തി പൊലീസ് സ്റേഷന് മുന്നിലെത്തി. ഇത് അല്പനേരെ സംഘര്‍ഷാവസ്ഥയുണ്ടാക്കി.












Click it and Unblock the Notifications