യുഎഇയില്‍ നിന്ന് എത്തുന്നവര്‍ക്കായി പാനല്‍
തിരുവനന്തപുരം: പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ യു എ ഇയില്‍ നിന്ന് തിരിച്ചെത്തുന്ന 20,000 ഓളം മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
ഇവര്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരാനുള്ള സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
40,000 ഓളം ഇന്ത്യക്കാരാണ് യു എ ഇയില്‍ നിന്ന് തിരിച്ചെത്തുന്നത്. ഇവരില്‍ പകുതിയും മലയാളികളാണ്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ആന്റണി പറഞ്ഞു.
കേരളത്തിലേക്ക് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കുന്നതിലാണ് പ്രധാനമായും ഊന്നല്‍ നല്‍കുക. ഫെബ്രുവരി മുതല്‍ യു എ ഇയില്‍ നിന്നുള്ളഒഴുക്ക് ആരംഭിക്കും.
മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, എം. എം. ഹസ്സന്‍, കെ. എം. മാണി, കെ. ബി. ഗണേഷ്കുമാര്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.












Click it and Unblock the Notifications