വര്‍ഗീസ് കേസ്: കോടതി സമന്‍സ് അയച്ചു
കൊച്ചി: നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചുകൊന്ന കേസില്‍ മുന്‍ ഡി ജി പി പി. വിജയന്‍, മുന്‍ ഐ ജി ജെ. ലക്ഷ്മണ, സി ആര്‍ പി എഫ് കോണ്‍സ്റബിളായിരുന്ന പി. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചു.
മാര്‍ച്ച് 14ന് കോടി മുമ്പാകെ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. വിജയകുമാര്‍ സമന്‍സ് പുറപ്പെടുവിച്ചത്.
മൂന്ന് പേരെയും പ്രതികളാക്കി ഹൈക്കോടതി കഴിഞ്ഞ മാസം സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം താനാണ് വെടിവെച്ചു കൊന്നതെന്ന രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സി ബി ഐ കേസന്വേഷണം നടത്തിയത്.












Click it and Unblock the Notifications