ബിഹാര്‍ ബന്ദില്‍ അക്രമം
പട്ന: പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ബിഹാര്‍ ബന്ദ് അക്രമാസക്തമായി. കനത്ത സുരക്ഷാ സന്നാഹങ്ങളുണ്ടായിട്ടും ഫലമുണ്ടായില്ല. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് ഉടനീളം അക്രമം നടന്നു.
മൂന്നു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ബന്ദാഹ്വാനം ചെയ്തത്.
സംസ്ഥാനത്ത് പൊതുജീവിതം തടസ്സപ്പെട്ടു. ബന്ദ് അനുകൂലികള്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വാഹനങ്ങള്‍ തകര്‍ത്തു. സ്റാര്‍ ന്യൂസ് പ്രവര്‍ത്തകരുടെ വാഹനവും തകര്‍ത്തു.
സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി. കനത്ത ബന്താവസോടെ ഏതാനും ചില സര്‍ക്കാര്‍ ബസുകള്‍ ഓടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരുന്നു.












Click it and Unblock the Notifications