പാചകവാതക വില കൂടും
ദില്ലി: ബജറ്റിന് മുമ്പ് പാചക വാതക വില കൂടുമെന്ന് പെട്രോളിയം വകുപ്പ് മന്ത്രി രാം നായിക്ക് സൂചിപ്പിച്ചു.
ഇപ്പോള്‍ പാചക വാതകത്തിനുള്ള സബ്സിഡി കുറയ്ക്കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില കയറിയിട്ടുണ്ട്. ഇന്ത്യ ഉപയോഗിയ്ക്കുന്ന എണ്ണയുടെ 70 ശതമാനവും ഇറക്കുമതി ചെയ്തതാണ്. കേന്ദ്ര മന്ത്രിസഭയാണ് പാചക വാതക വില കൂട്ടുന്നത് സംബന്ധിച്ച അവസാന തീരുമാനം എടുക്കേണ്ടത്്്. കുറ്റിയ്ക്ക് 71 രൂപയാണ് ഇപ്പോള്‍ പാചക വാതകത്തിനുളള സബ്സിഡി.
മണ്ണെണ്ണയ്ക്കും ഇപ്പോള്‍ സബ്സിഡി നല്‍കുന്നുണ്ട്. ലിറ്ററിന് രണ്ടര രൂപയാണ് സബ്സിഡിയായി നല്‍കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വില ഇപ്പോള്‍ അന്താരാഷ്ട വിലയ്ക്ക് സമാനമായിട്ടുണ്ട്. എന്നാല്‍ പാചക വാതകത്തിന്റേയും മണ്ണെണ്ണയുടേയും വില യിലെ സബ്സിഡി നീക്കാത്തത് പൊതു ജന നന്മ കരുതിയാണെന്നും രാം നായിക്ക് പറഞ്ഞു.












Click it and Unblock the Notifications