പെട്രോള്‍, ഡീസല്‍ വില കൂടി
ദില്ലി: പെട്രോള്‍, ഡീസല്‍ വിലയില്‍ ഒരു രൂപയിലേറെ വര്‍ധനവ്. ഡിസംബര്‍ മൂന്ന് അര്‍ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വീപ്പയ്ക്ക് അഞ്ച് ഡോളര്‍ കൂടിയതിനെ തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ഇറാക്കില്‍ യു എസ് ആക്രമണമുണ്ടാവുമെന്ന ഭീതി നിലനില്‍ക്കുന്നതുകൊണ്ടാണ് വില കൂടിയത്.
ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് എല്ലാ രണ്ടാഴ്ചയിലും ഇപ്പോള്‍ വില പുതുക്കാറുണ്ട്.












Click it and Unblock the Notifications