മഹാരാഷ്ട്രീയില്‍ തീവണ്ടി അപകടം; 11 മരണം
ഹൈദരാബാദ്: മഹാരാഷ്ട്രയിലെ പാര്‍ലിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.
സെക്കന്തരാബാദ്-മന്‍മദ് എക്സ്പ്രസ് ഒരു ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗാട്നണ്ഡൂര്‍ റെയില്‍വെസ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
എക്സ്പ്രസ് തീവണ്ടിയുടെ മൂന്ന് കോച്ചുകളും എഞ്ചിനും പാളം തെറ്റി. ചരക്ക് വണ്ടി കാത്തുനില്‍ക്കുകയായിരുന്ന പ്രധാന ലൈനില്‍ സഞ്ചരിക്കാന്‍ എക്സ്പ്രസ് തീവണ്ടിക്ക് അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് കേന്ദ്ര റെയില്‍വെമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു.
എക്സ്പ്രസ് തീവണ്ടിയുടെ ഡ്രൈവര്‍ അടിയന്തിരമായി ബ്രേക്കിട്ടതു കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. അപകടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications