ചെര്‍ക്കളം തിലകമണിഞ്ഞത് വിവാദമാവുന്നു
മലപ്പുറം: മഞ്ചേശ്വരത്ത് ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ച മന്ത്രി ചെര്‍ക്കളം അബ്ദുള്ള നെറ്റിയില്‍ തിലകം ചാര്‍ത്തിയത് അനിസ്ലാമികമാണെന്ന് സുന്നി യുവജന സംഘം ( എസ് വൈ എസ്) ആരോപിച്ചു.
ഇസ്ലാം മതാചാരങ്ങള്‍ ലംഘിച്ച് മറ്റൊരു മതത്തിന്റെ ആചാരങ്ങള്‍ സ്വീകരിച്ച മന്ത്രിയെ പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിശ്വാസികള്‍ തടയണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അതേ സമയം താന്‍ സ്വയം തിലകം ചാര്ത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഈ ആരോപണത്തോട് പ്രതികരിക്കേണ്ടതില്ലെന്നും ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
തിലകവിവാദത്തെ കുറിച്ച് ജനവരി മൂന്ന് വെള്ളിയാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തും. ഇതിനായി അദ്ദേഹം പാണക്കാടേക്ക് തിരിച്ചിട്ടുണ്ട്.
പ്രായശ്ചിത്തം ചെയ്യാതെ ചെര്‍ക്കളം പള്ളിയില്‍ പ്രവേശിക്കരുതെന്ന എസ് ഐ എസിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് താന്‍ വെള്ളിയാഴ്ച പള്ളിയില്‍ പ്രാര്‍ഥന നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പള്ളിയില്‍ പോവാതെ അദ്ദേഹം കണ്ണൂരില്‍ നിന്നും പാണക്കാട്ടേക്ക് തിരിക്കുകയായിരുന്നു.
ഇസ്ലാമിക തത്വങ്ങള്‍ ലംഘിച്ച ചെര്‍ക്കളം അബ്ദുള്ളയോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് എസ് ഐ എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഒമര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനാണ് ഒമര്‍ അലി.
സമസ്ത കേരള ജമായത്തുല്‍ ഉലെമ സെക്രട്ടറി കാന്തപുരം എം. പി. അബൂബക്കറും മന്ത്രി തിലകം ചാര്ത്തിയതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി എ. കെ. ആന്റണിയോടൊപ്പമാണ് ചെര്‍ക്കളം ശൃംഗേരി മഠം സന്ദര്‍ശിച്ചത്. ശൃംഗേരി ശങ്കരാചാര്യരുടെ ഇരിപ്പിടത്തിന് താഴെയായി മുഖ്യമന്ത്രി തറയിലിരുന്നതിനെ സി പി എം സംസ്ഥാന സെക്രട്ടറി സി പി എം പിണറായി വിജയന് വിമര്‍ശിച്ചിരുന്നു. മഠത്തിലെ പുരോഹിതരാണ് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും നെറ്റിയില്‍ തിലകം ചാര്‍ത്തിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications