ജലചൂഷണം: കൊക്ക കോളയ്ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: കൊക്കൊ കോള കമ്പനി ക്രമാതീതമായി ഭൂജലം ചൂഷണം ചെയ്യുന്നതിനാല്‍ പാലക്കാട്ട് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുവെന്ന ആരോപണത്തെ കുറിച്ച് ഭൂജലവകുപ്പ് അന്വേഷണം നടത്തും. മൂന്ന് മാസത്തിനുള്ളില്‍ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ജലക്ഷാമം ഒരു സ്ഥിരം പ്രശ്നമായിരിക്കെ കൊക്ക കോള ഭൂജലം ക്രമാതീതമായി ചൂഷണം ചെയ്യുന്നതിനെതിരെ നാട്ടുകാരും വിവിധ സംഘടനകളും സമരം ആരംഭിച്ചിരുന്നു.
80 ടാങ്കര്‍ വെള്ളമാണ് എല്ലാ ദിവസവും സീസണ്‍ കാലത്ത് കമ്പനി ഉപയോഗിക്കുന്നത്. സീസണല്ലാത്തപ്പോള്‍ 50 ടാങ്കറും. സര്‍ക്കാര്‍ ടാങ്കര്‍ വെള്ളം നല്‍കാത്തതിനാല്‍ പൂര്‍ണമായും ഭൂജലത്തെയാണ് കമ്പനി ആശ്രയിക്കുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പരാതിയുണ്ടായിട്ടും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ജലചൂഷണത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.












Click it and Unblock the Notifications