Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിം: 575 കോടിയുടെ ആരോഗ്യ പദ്ധതികള്‍

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ 575 കോടിയുടെ ആരോഗ്യ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കൂടുതലായും നിക്ഷേപത്തിന് ക്ഷണിക്കുന്നത്. മെഡിക്കല്‍ കോളജുകളുടെയും നവീകരണവും ലബോട്ടറികളുടെ ആധുനികവത്കരണവും പദ്ധതികളില്‍ ഉള്‍പ്പെടും.

തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കുകയാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ശങ്കരന്‍ പറഞ്ഞു. വൃക്ക തട്ടിപ്പ് വിവാദത്തിലുള്‍പ്പെട്ട കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. മൊയ്തീന്റെ കാറില്‍ താന്‍ സഞ്ചരിച്ചിരുന്നുവെന്ന് മന്ത്രി സമ്മതിച്ചു.

കഴിഞ്ഞ കുറെ വര്‍ഷമായി മൊയ്തീനെ തനിക്ക് അറിയാം. ഒരാളെ അറിയുമെന്നതിന്റെ അര്‍ഥം അയാളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും താനുള്‍പ്പെട്ടിട്ടുണ്ടെന്നല്ല. മുമ്പും മന്ത്രിമാര്‍ സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്.

ജനവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒമ്പത് വരെ സംസ്ഥാനത്തെ 30 ലക്ഷം കുട്ടികള്‍ക്ക് പോളിയോ കുത്തിവെപ്പ് നടത്തും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+