ജഡ്ജി മര്‍ദിച്ച സംഭവം: സമന്‍സ് അയച്ചു
കൊച്ചി: മോട്ടോര്‍ ബൈക്ക് യാത്രക്കാരനെ ജസ്റിസ് ജെ. എം. ജെയിംസ് മര്‍ദിച്ചെന്ന ആരോപണത്തെ കുറിച്ച് ഹൈക്കോടതിയിലെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായ സനീഷിനും ജഡ്ജിയുടെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്നയാള്‍ക്കും സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും മൊഴി രേഖപ്പെടുത്തുന്നതിന് സമിതി സമന്‍സ ്അയച്ചു. ഡിസംബര്‍ രണ്ടിനാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്.
ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്‍, എസ്. ശങ്കരസുബന്‍, ജെ. ബി. കോശി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതി ഇതുവരെ ജസ്റിസ് ജയിംസിന് സമന്‍സ് അയച്ചിട്ടില്ല.
ജനവരി ആറിന് കോടതി വീണ്ടും തുറന്നതിന് ശേഷം സമിതി ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്തയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടരന്വേഷണം വേണമൊയാന്ന് തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ചീഫ് ജസ്റിസാണ്.
സംഭവത്തെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വരികയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടതിനെയും തുടര്‍ന്ന് ചീഫ് ജസ്റിസാണ് അന്വേഷണത്തിന് സമിതി രൂപീകരിച്ചത്.












Click it and Unblock the Notifications