Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മിഷന്‍ മണിച്ചന്റെ മകളുടെ വിവാഹ വീഡിയൊ കണ്ടു

കൊച്ചി: കൊല്ലം മദ്യദുരന്തക്കേസ് അന്വേഷിയ്ക്കുന്ന മോഹന്‍ കുമാര്‍ കമ്മിഷന്‍ മണിച്ചന്റെ മകളുടെ വിവാഹ കസെറ്റ് കണ്ടു. വിവാഹത്തില്‍ പങ്കെടുത്ത പ്രധാന വ്യക്തികളെ കണ്ടെത്താനായാണ് ഇത്.

ഉന്നത ഉദ്വോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഈ വിവാഹത്തില്‍ പങ്കെടുത്തെന്ന് വാര്‍ത്തയുണ്ടായിരുന്നു. നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, ബി ജെ പി സംസ്ഥാന പ്രസിഡണ്ട് സി. കെ. പത്മനാഭന്‍, സി പി എം നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സുന്ദരേശന്‍, തിരുവനന്തപുരം മേയറായിരുന്ന വി. ശിവന്‍കുട്ടി, ഐ എന്‍ ടി യു സി നേതാവ് ആറ്റിങ്ങല്‍ അജിത്ത്, ബി ജെ പി നേതാവ് പത്മകുമാര്‍, എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തതായി കമ്മിഷന്‍ കണ്ടെത്തിയതായാണ് അറിയുന്നത്.

തിരുവനന്തപുരം നര്‍ക്കോട്ടിക് സെല്ലിലെ റൂറല്‍ ഡി വൈ എസ് പി രാജഗോപാല്‍, ലോകായുക്ത് എസ് പി രാമകൃഷ്ണപിള്ള, കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രകാശ്, ചിറയിന്‍കീഴ് സബ് ഇന്‍സ്പക്ടര്‍ ബാബു എന്നീ പൊലീസ് ഉദ്വോഗസ്ഥരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

ദക്ഷിണ മേഖലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ദിനകരന്‍, തിരുവനന്തപുരം അസിസ്റണ്ട് എക്സൈസ് കമ്മിഷണര്‍ ശശീന്ദ്രന്‍, ചിറയിന്‍കീഴ് എക്സൈസ് ഇന്‍സ്പക്ടര്‍ ഗോപാലകൃഷ്ണന്‍, ആറ്റിങ്ങല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഷറഫുദീന്‍ എന്നീ എക്സൈസ് വകുപ്പ് ഉദ്വോഗസ്ഥരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

മണിച്ചന്റെ അയല്‍ വാസിയായ വിജിലന്‍സ് അഡിഷണല്‍ ലീഗല്‍ അഡ്വൈസര്‍ ജഗദപ്പന്‍, അന്തരിച്ച സ്വാമി ശാശ്വതീകാനന്ദ, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.

തോന്നയ്ക്കല്‍ സാഫാ ഓഡിറ്റോറിയത്തില്‍ 2000 ഡിസംബര്‍ 12 നായിരുന്നു വിവാഹം. 2000 ഒക്ടോബര്‍ 21 നായിരുന്നു മദ്യദുരന്തം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+