ജിംല്‍ ഗള്‍ഫ്-കേരള കപ്പല്‍ പദ്ധതി
മസ്കറ്റ്: ഒമാന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ നാല് പദ്ധതി നിര്‍ദേശങ്ങള്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതാണ് പ്രധാന പദ്ധതി. മറ്റ് മൂന്ന് പദ്ധതികളേക്കാളും പ്രാധാന്യം നല്‍കുന്നത് ഈ ഗള്‍ഫ്-കേരള കപ്പല്‍ സര്‍വീസ് പദ്ധതിയ്ക്കാണ്.
കാസര്‍കോട്ട് പെട്രോകെമിക്കല്‍ കോംപ്ലക്സാണ് മറ്റൊരു പ്രധാന പദ്ധതി. 148 കോടി ഡോളറിന്റെ പദ്ധതിയാണ് ഇത്. ഒമാനില്‍ നിന്നുള്ള സംരംഭകര്‍ ഈ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അമര്‍ അഹമ്മദ് അറിയിച്ചു.
തിരുവനന്തപുരത്തോ കൊച്ചിയിലോ ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസ് സ്ഥാപിക്കുക, തിരുവനന്തപുരത്ത് ഒരു ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുക എന്നിവയാണ് മറ്റ് പദ്ധതികള്‍.












Click it and Unblock the Notifications