ബാങ്കുകള്‍ നിക്ഷേപ നിരക്ക് കുറയ്ക്കുന്നു
ദില്ലി: വാണിജ്യ ബാങ്കുകള്‍ നിക്ഷേപ നിരക്ക് വീണ്ടും കുറച്ചേയ്ക്കും. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപക നിരക്ക് കുറയ്ക്കുമെന്നാണ് അറിയുന്നത്.
അതേ സമയം വായ്പാ നിരക്കില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചതിന് ശേഷമേ കുറവുണ്ടാവൂ. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം മാത്രം അവശേഷിക്കേ പലിശയിനത്തില്‍ ബാങ്കുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നതിനാലാണ് വായ്പാ നിരക്കിലെ കുറവിന് അടുത്ത സാമ്പത്തിക വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നത്.
വലിയ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നയമാണ് ബാങ്കുകള്‍ സ്വീകരിക്കാന്‍ പോവുന്നത്. പണം ബാങ്ക്കളില്‍ നിക്ഷേപിയ്ക്കുകയയല്ല വേണ്ടതെന്നതാണ് സര്‍ക്കാരിന്റെ നയം. പണം ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ മാത്രമേ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുകയുള്ളൂ. മാത്രമല്ല ഇതാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായമാകുന്ന രീതി. അതുകൊണ്ടാണ് സര്‍ക്കാര്‍ പലിശ നിരക്ക് കുറയ്ക്കുന്ന രീതി സ്വീകരിയ്ക്കുന്നത്. വളരെ വൈകാതെ തന്നെ പലിശ നിരക്ക് അന്താരാഷ്ട്ര നിരക്കായ മൂന്ന് ശതമാനത്തിലേയ്ക്ക് എത്തുമെന്നാണ് കരുതുന്നത്.
പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഒഫ് ബറോഡ മൂന്ന് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ സമയത്തേക്കോയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് ആറ് ശതമാനമാണ് നല്‍കുന്നത്. ബാങ്ക് ഒഫ് ഇന്ത്യ 6.25 ശതമാനവും സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ 6.5 ശതമാനവും നല്കുന്നു.
ബാങ്ക്കളിലെ പ്രഖ്യാപിത വായ്പ നിരക്ക് ഏഴ് മുതല്‍ എട്ട് ശതമാനം വരെയാണെങ്കിലും വന്‍കിട കമ്പനികള്‍ക്കും മറ്റും ആറേകാല്‍ ശതമാനത്തിന് വരെ പണം നല്കാന് ബാങ്കുകള്‍ തയ്യാറാവുകയാണ്. വന്‍ തുക വായ്പയെടുക്കാന്‍ കഴിവുള്ളവര്‍ കുറവായതുകൊണ്ട് കൂടിയാണ് ബാങ്ക്കള്‍ ഈ നയം സ്വീകരിയ്ക്കുന്നത്. മാത്രമല്ല വിദൂരമല്ലാത്ത ഭാവിയില്‍ വായ്പാ നിരക്കുകള്‍ ആറേകാല്‍ ശതമാനത്തേക്കാള്‍ കുറയുമെന്നും ബാങ്ക്കള്‍ക്ക് അറയാം.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications