Get Updates
Get notified of breaking news, exclusive insights, and must-see stories!

കോയമ്പത്തൂരില്‍ ഭീതി പടര്‍ത്താനുള്ള ശ്രമം പൊളിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഭീതി പടര്‍ത്താനുള്ള പദ്ധതി പൊളിച്ചതായി തമിഴ്നാട് പൊലീസ് വ്യക്തമാക്കി. കോയമ്പത്തൂരിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ് ചെയ്ത സബീറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം കിട്ടിയത്.

മദനിയുടെ അടുത്ത അനുയായിയാണ് സബീര്‍ എന്ന് പൊലീസ് പറഞ്ഞു. ഈയാള്‍ ഒരു എസ് ടി ഡി ബൂത്ത് നടത്തുകയായിരുന്നു. സ്ഫോടന പരമ്പര നടത്തി കോയമ്പത്തൂരില്‍ ഭീതി പരത്താന്‍ ഈയാള്‍ക്കും സംഘത്തിനും പരിപാടി ഉണ്ടായിരുന്നത്രെ. ഇതിന്റെ ഭാഗമായാണ് കോയമ്പത്തൂര്‍ പ്രസ് ക്ലബില്‍ ഒരു ടൈം ബോംബ് വച്ചത്. പടിഞ്ഞാറന്‍ മേഖലാ ഐ ജി നരീന്ദര്‍ പാല്‍ സിംഗും കോയമ്പത്തൂര്‍ പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോയമ്പത്തൂര്‍ ജയിലിന് പുറത്ത് വച്ച് മദനിയുടെ ഭാര്യ സുഫിയയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് പ്രതികാരമായാണ് ഈ ബോംബ് സ്ഫോടനം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് വ്യക്തമാക്കി. മദനിയെ സന്ദര്‍ശിയ്ക്കാന്‍ എത്തിയ സുഫിയയുടെ കൈയില്‍ നിന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെതുടര്‍ന്ന് ജയില്‍ പരിസരത്ത് പ്രശ്നം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+