ആന്റണിയും കരുണാകരനും അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു.
തിരുവനന്തപുരത്ത് ബ്രഹ്മസ്ഥാന മഹോത്സവത്തിനായി എത്തിയതായിരുന്നു അമൃതാനന്ദമയി. തിരുവനന്തപുരം കൈമനത്തുള്ള മാതാ അമൃതാനന്ദമയീ കേന്ദ്രത്തില്‍ ചെന്നാണ് ആന്റണി അമൃതാനന്ദമയിയെ കണ്ടത്. അമൃതാനന്ദമയീ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമലയില്‍ താല്കാലിക ആശുപത്രി തുടങ്ങിയത് വളരെ ഉപകാരപ്രദമായി എന്ന് ആന്റണി അമൃതാനന്ദമയിയോട് പറഞ്ഞു.
ആന്റണിയ്ക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി ടി. എം. ജേക്കബും അമൃതാനന്ദമയിയെകാണാന്‍ എത്തിയിരുന്നു.
ആന്റണിയ്ക്ക് പിന്നാലേ കരുണാകരനും അമൃതാനന്ദമയിയെ കണാനായി കൈമനം കേന്ദ്രത്തിലെത്തി.












Click it and Unblock the Notifications