സമൂഹത്തിന് സഹിഷ്ണുത നഷ്ടമാവുന്നു
തിരുവനന്തപുരം: സമൂഹത്തിന് സഹിഷ്ണുത നഷ്ടമാവുകയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജനവരി നാല് ശനിയാഴ്ച തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഒ. വി. വിജയന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യകാലത്ത് വിജയനെ പിന്തുണച്ചവര്‍ അദ്ദേഹം പിന്നീട് നിലപാട് മാറ്റിയപ്പോള്‍ തള്ളിപ്പറയുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിജയനും സന്നിഹിതനായിരുന്നു.
പ്രദര്‍ശനം ജനവരി ഒമ്പതിന് സമാപിക്കും.












Click it and Unblock the Notifications